ന്യൂഡല്‍ഹി: ഇന്ത്യയേയും പാകിസ്ഥാനേയും ബന്ധിപ്പിക്കുന്ന ഗുര്‍ദാസ്‌പൂര്‍- കര്‍താര്‍പൂര്‍ ഇടനാഴി തീര്‍ഥാടനത്തിനായി പോകുന്ന ഇന്ത്യക്കാരുടെ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ഉള്‍പ്പടെ 575 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. നവംബര്‍ ഒന്‍പതിനാണ് ഇന്ത്യയില്‍ നിന്നും തീര്‍ഥാടക സംഘം പുറപ്പെടുന്നത്.
പാക് അധീനതയിലുള്ള പഞ്ചാബിലെ കർതാർപൂരിൽ ഗുരു നാനാക്ക് സ്ഥാപിച്ച ഗുരുദ്വാര ദർബാർ സാഹിബും അതിർത്തിയോട് ചേർന്ന് ഇന്ത്യയിലെ സിഖ് പുണ്യസ്ഥാനമായ ഗുരുദാസ്‌പൂരിലുള്ള ദേരാ ബാബാ നാനാക്ക് ഗുരുദ്വാരയും പരസ്‌പരം ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് കർതാർപൂർ ഇടനാഴി. ഇന്ത്യയിലെ സിഖ് തീര്‍ഥാടകരുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമായത്. ഗുരുദ്വാര ദർബാർ സാഹിബ് ആരാധനാലയം സന്ദര്‍ശിക്കാനെത്തുന്ന ഓരോ തീര്‍ഥാടകരില്‍ നിന്നും 20 ഡോളര്‍ വീതം ഈടാക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.