ഭിന്ദാ: ക്രിക്കറ്റ് മത്സരത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ മധ്യവയസ്ക്കന്‍ വെടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഭിന്ദാ ജില്ലയിലാണ് സംഭവം. കോട്ട് ഗ്രാമത്തില്‍ നിന്നുള്ള ബ്രിജേന്ദ്രയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മരിച്ചയാളുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നാലുപേർക്കെതിരേ കേസെടുത്തു. ആനന്ദ്(40), രാംഹത്ത്(60), രാഘവേന്ദ്ര(28), അഭിഷേക്(17), അവിനേഷ് (23) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പ്രതികളെ തിരിച്ചറിഞ്ഞതായും പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രിജേന്ദ്രയ്ക്ക് നേരെ ആനന്ദ് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.