ആഗ്ര: സ്‌ത്രീധനമായി കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി . വിവാഹം കഴിഞ്ഞ് ഭാര്യ വീട്ടിലെത്തിയതിന് ശേഷമാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കേന്ദ്ര സര്‍ക്കാരിന്‍റെ മുത്തലാഖിനെതിരായ ബില്‍ നിലനില്‍ക്കുമ്പോഴും സമാന്തരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
ആഗസ്റ്റ് 16ന് ആയിരുന്നു ആഗ്ര സ്വദേശിയായ റൂബിയുടെയും രാജസ്ഥാന്‍ ദോല്‍പൂര്‍ സ്വദേശിയായ ഹരി പര്‍വത്തിന്‍റെയും വിവാഹം. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവ് സ്‌ത്രീധനമായി കാര്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ ഭാര്യയെ മോഴിച്ചൊല്ലി ഇറങ്ങിപോയി.