മുംബൈ: ഗോഡൗണ്‍ തെരച്ചിലിനിടെ പിടിയിലായവരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാല് എഫ്‌ഡിഎ ഉദ്യോഗസ്ഥന്‍മാര്‍ നിരീക്ഷണത്തില്‍. താനെ ജില്ലയിലെ ഗോഡൗണില്‍ കഴിഞ്ഞ ആഴ്‌ച ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. 37.80 ലക്ഷം വിലമതിക്കുന്ന ഗുഡ്‌ക അടക്കമുള്ള പുകയില ഉല്‌പന്നങ്ങള്‍ ഉദ്യോഗസ്ഥര്‍ തെരച്ചിലിനിടെ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിരിക്കുകയാണ്. പിടിയിലായവരെ ബിവാണ്ടിയിലെ നര്‍പോളി പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥരെ പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പിടിയിലായവരില്‍ ഒരാള്‍ക്ക് കൊവിഡ്; മഹാരാഷ്‌ട്രയില്‍ നാല് എഫ്‌ഡിഎ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ - covid 19
താനെ ജില്ലയിലെ ഗോഡൗണില്‍ കഴിഞ്ഞ ആഴ്‌ച ഫുഡ് ആന്‍റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. ഇവരിലൊരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്