ETV Bharat / bharat

ഭർത്താവ്‌ ഭാര്യയെ ജീവനോടെ കുഴിച്ച്‌ മൂടി - ജീവനോടെ കുഴിച്ച്‌ മൂടി

മദ്യ ലഹരിയിലായ ഭർത്താവ്‌ യുവതിയെ വടി കൊണ്ട്‌ അടിച്ച്‌ അബോധാവസ്ഥയിലാക്കുകയും തുടർന്ന്‌ ജീവനോടെ കുഴിച്ച്‌ മൂടുകയുമായിരുന്നു.

Andhra Pradesh  Nellore  Wife buried alive  Man knocks wife  Nellore police  Nellore murder  ജീവനോടെ കുഴിച്ച്‌ മൂടി  ഭർത്താവ്‌ ഭാര്യ
ഭർത്താവ്‌ ഭാര്യയെ ജീവനോടെ കുഴിച്ച്‌ മൂടി
author img

By

Published : Jun 2, 2020, 10:47 AM IST

അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ ഭർത്താവ്‌ ഭാര്യയെ ജീവനോടെ കുഴിച്ചുമൂടി. നെല്ലൂരിലെ ഗോട്ട്‌ലപാലം ഗ്രാമത്തിലാണ്‌ സംഭവം. മദ്യ ലഹരിയിലായ ഭർത്താവ്‌ യുവതിയെ വടി കൊണ്ട്‌ അടിച്ച്‌ അബോധാവസ്ഥയിലാക്കുകയും തുടർന്ന്‌ ജീവനോടെ കുഴിച്ച്‌ മൂടുകയുമായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ്‌ കൊലപാതകമെന്നാണ്‌ പ്രാഥമിക നിഗമനം. നെല്ലൂർ സ്വദേശിനി പൊന്നുരു സുഭാഷിണിയാണ്‌ (37) കൊലചെയ്യപ്പെട്ടത്‌. സംഭവത്തിൽ ഇവരുടെ മൂന്നാം ഭർത്താവായ ബുഡബുക്കാല സ്വാമലുവിനായുള്ള(30) പൊലീസ്‌ അന്വേഷണം തുടരുകയാണ്‌.

സംഭവം നടന്നതിന്‌ ശേഷം പ്രതി ഒളിവിൽ പോയതായാണ്‌ വിവരം. ഇവരുടെ ഏഴ്‌ വയസുള്ള മകളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്. സംഭവം പുറത്ത്‌ പറയരുതെന്ന്‌ ഇയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.