ഹൈദരാബാദ്: ഭാര്യയേയും ഒന്നര വയസുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി 29കാരനായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഗച്ചിബോളിയില്‍ ബുധനാഴ്ച്ച രാവിലെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മാധവി (21)യെ ഭര്‍ത്താവ് അനന്ദപ്പ അലിയാന്‍ ചിന്നയാണ് കൊലപ്പെടുത്തിയത്.
ഭാര്യവീട്ടില്‍ പോകന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കര്‍ണാടക സ്വദേശികളായ ഇവര്‍ ഹൈദരബാദിലാണ് തമാസം. ഇലക്ട്രിക്ക് വയറില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച അനന്ദപ്പ അലിയാന്‍ ചിന്നയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.