റാഞ്ചി: ലോക് ഡൗൺ ഉത്തരവുകൾ ലംഘിച്ച് ഗ്രാമത്തിൽ ചുറ്റിത്തിരിയാൻ പാടില്ലെന്ന് ഉപദേശിച്ചയാളെ യുവാക്കൾ തല്ലി കൊന്നു. ജാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. കാശി സോ എന്ന 45 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് യുവാക്കൾക്കെതിരെ കേസെടുത്തു.
കൊവിഡ് രോഗ ലക്ഷണങ്ങളെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാൻ നിര്‍ദേശിച്ച യുവാക്കാളോട് കറങ്ങി നടക്കാൻ പാടില്ലെന്ന് പറഞ്ഞതിനാണ് 45 കാരനെ തല്ലി കൊന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാശി സോ മരിക്കുകയായിരുന്നു.