മുസാഫർനഗർ: കരസേനയിൽ ജോലി ലഭിക്കാൻ വ്യാജ രേഖകൾ ഉപയോഗിച്ചെന്നാരോപിച്ച് പ്രശാന്ത് എന്ന യുവാവിനെ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വഞ്ചനാക്കുറ്റം ചുമത്തിയാണ് പ്രശാന്തിനെ വ്യാഴാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം അറസ്റ്റ് ചെയ്തതെന്ന് കാന്ധ്‌ലയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ കർമ്മവീർ സിംഗ് പറഞ്ഞു. ഉത്തർപ്രദേശിലെ ഫത്തേപൂരിലെ കരസേനാ വിഭാഗത്തില്‍ പോസ്റ്റിംഗ് നേടാൻ വേണ്ടിയായിരുന്നു പ്രശാന്ത് വ്യാജരേഖകള്‍ ഉപയോഗിച്ചത്. എന്നാൽ പരിശോധനയ്ക്കിടെ അദ്ദേഹത്തിന്‍റെ വിലാസ വിശദാംശങ്ങളും രേഖകളും വ്യാജമാണെന്ന് എസ്എച്ച്ഒ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഷംലി ജില്ലയിലെ മിംല ഗ്രാമവാസിയാണെന്ന് തെളിയിക്കുന്നതായിരുന്നു വ്യാജരേഖ. എന്നാല്‍ അദ്ദേഹം സഹാറൻപൂർ ജില്ലയിലാണ് എന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തായതിനെത്തുടർന്ന് പ്രതി ഫത്തേപൂരിലെ പരിശീലന കേന്ദ്രത്തിൽ നിന്ന് ഒളിവിൽ പോയിരുന്നതായും പൊലീസ് അറിയിച്ചു.
വ്യാജരേഖ ഉപയോഗിച്ച് കരസേനയില്‍ ജോലി കരസ്ഥമാക്കി; യുവാവ് പൊലീസ് കസ്റ്റഡിയില്‍ - വ്യാജരേഖ
ഉത്തർപ്രദേശിലെ ഫത്തേപൂരിലെ കരസേനാ വിഭാഗത്തില്‍ പോസ്റ്റിംഗ് നേടാൻ വേണ്ടിയായിരുന്നു പ്രശാന്ത് വ്യാജരേഖകള്‍ ഉപയോഗിച്ചത്
![വ്യാജരേഖ ഉപയോഗിച്ച് കരസേനയില്‍ ജോലി കരസ്ഥമാക്കി; യുവാവ് പൊലീസ് കസ്റ്റഡിയില്‍ Man held for using fake papers to secure Army job job in the Army fake papers police Uttar Pradesh വ്യാജരേഖ ഉപയോഗിച്ച് കരസേനയില്‍ ജോലി കരസ്ഥമാക്കി; യുവാവ് പൊലീസ് കസ്റ്റഡിയില്‍ വ്യാജരേഖ കരസേന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8932738-667-8932738-1601025130190.jpg?imwidth=3840)