ന്യൂഡൽഹി:ലഹരി മരുന്നിന് അടിമയായ മൂത്ത സഹോദരനെ കൊലപ്പെടുത്തിയ പത്തൊൻപത് കാരനെ പൊലീസ് പിടികൂടി. ഡല്‍ഹി കരവാല്‍ നഗറില്‍ നിഥിനാണ് പിടിയിലായത്. മൃതദേഹം മറവ് ചെയ്‌ത കുറ്റത്തിന് പിതാവ് ചന്ദർ പാലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച റിവോൾവർ ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ജനുവരി നാലിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദീപകിന്‍റെ മൃതദേഹം എസ്‌ബിഎസ് കോളനിയിൽ കണ്ടെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇരയുടെ കുടുംബം പൊലീസുമായി സഹകരിക്കാത്തതിനാലും അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നുമാണ് ഇവരെ പിടികൂടാനായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വേദ് പ്രകാശ് സൂര്യ പറഞ്ഞു.