മധ്യപ്രദേശ്: മധ്യപ്രദേശിലെ ധറിൽ യുവാവിനിനെയും സംഘത്തെയും മരത്തില്‍ കെട്ടിയിട്ട് ജനം ആക്രമിച്ചു. വിവാഹിതയായ സ്ത്രീയുമായി യുവാവ് ഒളിച്ചോടിയതിനാണ് ശിക്ഷ. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുകേഷ് എന്നയാളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് മർദ്ദിച്ചത്.
മുകേഷിന്‍റെ ഭാര്യയും രവിയും ഒളിച്ചോടി പോവുകയും വിവാഹിതരായതുമാണ് സംഭവം. ഇതേ കുറിച്ച് സംസാരിക്കാനായി മുകേഷ് രവിയെ വിളിച്ചുവരുത്തി. എന്നാൽ സംസാരത്തിന് മുതിരാതെ രവിയേയും ഒപ്പമുള്ളവരേയും കെട്ടിയിട്ട് തല്ലുകയായിരുന്നു. രവിയുടെ കൂടെയുണ്ടായിരുന്ന ബന്ധുക്കളെയും ഇയാൾ മർദിച്ചു. സംഭവം കണ്ടു നിന്നവര്‍ ഇടപെട്ടില്ലെന്നു ആരോപണമുണ്ട്.