ETV Bharat / bharat

കൊവിഡ് സ്‌ക്രീനിങ്ങിന് ക്യൂവിൽ നിന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു - തെർമൽ സ്ക്രീനിങ്

അപസ്‌മാരത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നും മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറിയെന്നും വാരാണസി ജില്ലാ കലക്‌ടർ പറഞ്ഞു

varanasi  Thermal screening  Coronavirus in UP  COVID-19  epilepsy disease  A youth returned from Maharashtra  ലഖ്‌നൗ  ഉത്തർ പ്രദേശ്  കൊവിഡ്  കൊറോണ വൈറസ്  അപസ്‌മാരം  തെർമൽ സ്ക്രീനിങ്  മഹാരാഷ്‌ട്ര റിട്ടേൺ
കൊവിഡ് സ്ക്രീനിങ്ങിന് ക്യൂവിൽ നിന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു
author img

By

Published : May 15, 2020, 4:42 PM IST

ലഖ്‌നൗ: മഹാരാഷ്‌ട്രയിൽ നിന്നും തിരികെയെത്തിയ യുവാവ് കൊവിഡ് പരിശോധനാ സ്‌ക്രീനിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. വാരാണസിലെ ഇഎസ്ഐ ആശുപത്രിയിൽ വെച്ചാണ് യുവാവ് മരിച്ചത്. തുടർന്ന് അർദ്ധരാത്രി വരെ യുവാവിന്‍റെ മൃതദേഹം ആശുപത്രി പരിസരത്ത് സൂക്ഷിച്ചിരുന്നു. ഇത് ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പടർത്തിയപ്പോൾ വിശദീകരണവുമായി ജില്ലാ കലക്‌ടർ രംഗത്തു വന്നു.

അപസ്‌മാരത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നും ലോക്ക് ഡൗണിനെ തുടർന്ന് ജോലിയിൽ പ്രതിസന്ധി നേരിട്ടപ്പോൾ സംസ്ഥാനത്തേക്ക് തിരികെ വന്ന യുവാവാണ് മരിച്ചതെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. മുൻകരുതൽ നടപടിയായാണ് കൊറോണ പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പൊതിഞ്ഞ് ആശുപത്രി പരിസരത്ത് സൂക്ഷിച്ചതെന്നും മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.