ETV Bharat / bharat

കർണാടകയിൽ കൊവിഡിനെ പേടിച്ച് ആത്മഹത്യകൾ വർധിക്കുന്നു - കൊറോണ വൈറസ്

ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 63കാരനും 15കാരനുമാണ് സംസ്ഥാനത്ത് കൊവിഡിനെ പേടിച്ച് ആത്മഹത്യ ചെയ്‌തത്.

karnataka  covid suicides  anxiety  bengaluru  corona virus  കർണാടക  കൊവിഡ്  കൊറോണ വൈറസ്  ബെംഗളുരു
കൊവിഡിനെ പേടിച്ച് ആത്മഹത്യകൾ വർധിക്കുന്നു
author img

By

Published : Jul 8, 2020, 2:04 PM IST

ബെംഗളുരു: ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന 63കാരൻ കൊവിഡിനെ പേടിച്ച് ആത്മഹത്യ ചെയ്‌തു. മാനസിക സമ്മർദത്തിലായിരുന്ന പ്രഭാകർ പുത്രനാണ് ആത്മഹത്യ ചെയ്‌തത്. എന്നാൽ ഇയാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ജൂലായ്‌ അഞ്ചിനാണ് ഇയാളെ ഉഡുപ്പിയിലുള്ള ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കൊവിഡിനെ പേടിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്‌തതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഗുണ്ട്മി ജില്ലയിൽ പത്താം ക്ലാസുകാരൻ കൊവിഡിനെ തുടർന്നുള്ള പേടി മൂലം ആത്മഹത്യ ചെയ്‌തു. 15കാരയായ കാർത്തിക് ആണ് ആത്മഹത്യ ചെയ്‌തത്. വീട്ടു ജോലിക്കാരിയായ അമ്മ ജോലി ചെയ്‌തിരുന്ന വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമ്മയും മകനും ക്വാറന്‍റൈനിലായിരുന്നു. കൊവിഡ് പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമാകും സംസ്‌കാരം നടത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.