ന്യൂഡല്‍ഹി: എയിംസില്‍ ഇരുപത്തിരണ്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ആശുപത്രിയിലെ രണ്ടാം നിലയിലെ ഗോവണിയിലാണ് തൂങ്ങിമരിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശി ബിട്ടു കുമാര്‍ തിവാരിയാണ് മരിച്ചത്. രാവിലെ 6.16നാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തതായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മെയ് 25നാണ് ബിട്ടു കുമാര്‍ തിവാരി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഡല്‍ഹി എയിംസില്‍ ഇരുപത്തിരണ്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ - ഡല്‍ഹി
ചികിത്സയിലിരുന്ന ബിഹാര്‍ സ്വദേശി ആശുപത്രിയിലെ രണ്ടാം നിലയിലെ ഗോവണിയിലാണ് തൂങ്ങി മരിച്ചത്