ETV Bharat / bharat

തമിഴ്‌നാട്ടിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്‌തു - മക്കളെ കൊലപ്പെടുത്തി

കാഞ്ചീപുരം സ്വദേശിയായ അറുമുഖമാണ് രണ്ട് പെൺമക്കളെയും ഒരു മകനെയും കൊന്ന ശേഷം തൂങ്ങിമരിച്ചത്

Kancheepuram  Tamil Nadu  Father suicide  കാഞ്ചീപുരം  മക്കളെ കൊലപ്പെടുത്തി  പിതാവ് ആത്മഹത്യ ചെയ്‌തു
തമിഴ്‌നാട്ടിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്‌തു
author img

By

Published : May 19, 2020, 4:21 PM IST

ചെന്നൈ: മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. കാഞ്ചീപുരം ജില്ലയിൽ തിങ്കളാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. 12 വയസുള്ള മകളെ വീട്ടിനുള്ളിൽവച്ച് കൊലപ്പെടുത്തിയ ശേഷം പത്ത്‌ വയസുള്ള മകളെയും, എട്ട് വയസുള്ള മകനെയും കിണറ്റിൽ തള്ളിയിട്ടു.

കൂലിപ്പണിക്കാരനായ അറുമുഖം ഭാര്യയും മൂന്ന് മക്കളുമായാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിക്കുപോയ സമയത്താണ് ഇയാൾ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. ജോലി കഴിഞ്ഞെത്തിയ ഭാര്യ വീട്ടിനുള്ളിൽ മകൾ മരിച്ചു കിടക്കുന്നതാണ് ആദ്യം കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ നിന്നും മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. ശേഷം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ അറുമുഖത്തിന്‍റെ മൃതദേഹവും കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്‌തതായും കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. നാല് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.