വിശാഖപട്ടണം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ഒടുവില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി. വിശാഖപട്ടണം ചിനമുശിദിവാഡയിലെ സത്യനഗര്‍ സ്വദേശിയായ വീരരാജുവാണ് 40കാരനായ മകന്‍ ജലരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന വീരരാജു ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വീരരാജുവും മകനും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു, ഇതിന് ശേഷം തറയില്‍ ഇരിക്കുകയായിരുന്ന മകന്‍റെ തലയില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി വീരരാജു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നിരവധി തവണയാണ് വീരരാജു മകനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് മരണം ഉറപ്പാക്കിയത്. ഐപിസി 302 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വീരരാജു റിമാന്‍ഡിലാണ്.
സ്വത്ത് തര്‍ക്കം; അച്ഛന്‍ മകനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി - man brutally murdered his 40-year-old son
വിശാഖപട്ടണം ചിനമുശിദിവാഡയിലെ സത്യനഗര്‍ സ്വദേശിയായ വീരരാജുവാണ് 40കാരനായ മകന്‍ ജലരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.