ETV Bharat / bharat

യുപി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ - മുംബൈ

മുംബൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ബോംബ് സ്ഫോടനത്തിലൂടെ മുഖ്യന്ത്രിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.

threatening to kill' UP CM  Man arrested for threatning Yogi  വധഭീഷണി  യുപി മുഖ്യമന്ത്രി  മുംബൈ  Mumbai
യുപി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
author img

By

Published : May 24, 2020, 7:31 AM IST

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ ആളെ പിടികൂടി. കമ്രാൻ ഖാൻ എന്ന 25കാരനെയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ബോംബ് സ്ഫോടനത്തിലൂടെ മുഖ്യന്ത്രിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്‌ച പുലർച്ചെയാണ് ഉത്തർപ്രദേശ് പൊലീസ് സോഷ്യൽ മീഡിയ ഹെൽപ് ഡെസ്‌കിലേക്ക് ഫോൺകോൾ വരുന്നത്.

തുടർന്ന് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. മുംബൈയിൽ നിന്നുള്ള കോളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുപി പൊലീസ് മഹാരാഷ്ട്ര എടിഎസിന് വിവരം നൽകി. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിറ്റ് റിമാൻഡിൽ ഉത്തർപ്രദേശ് പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കൈമാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.