കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണിയുമായി വിളിച്ചയാള്‍ അറസ്റ്റില്‍. സൗത്ത് 24 പരഗാന ജില്ലയിലെ മഹേഷ്‌തല സ്വദേശി അര്‍ക്കപ്രവ ഗാംഗുലിയാണ് പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്‌ച രാത്രിയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഫോണ്‍കോളിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് ആവശ്യമായ പരിശോധനയും മറ്റും നടത്തിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും തമാശക്കായാണ് ഇത്തരം പ്രവൃത്തി ചെയ്‌തതെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. ഫ്രീലാസ് ഫോട്ടോഗ്രോഫറായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വ്യാജ ബോംബ് ഭീഷണി; പശ്ചിമബംഗാളില്‍ ഒരാള്‍ അറസ്റ്റില്‍ - crime news
സൗത്ത് 24 പരഗാന ജില്ലയിലാണ് പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണിയുമായി വിളിച്ചയാള്‍ അറസ്റ്റിലായത്