ETV Bharat / bharat

ട്രെയില്‍ യാത്രക്ക്‌ വ്യാജ ടോക്കണ്‍ വിറ്റതിന് ഭോപ്പാലില്‍ ഒരാള്‍ അറസ്റ്റില്‍

author img

By

Published : May 20, 2020, 10:37 PM IST

ഹബീബ്‌ഗഞ്ച് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ വ്യാജ ടോക്കണുകളാണ് ഇയാള്‍ വില്‍പന നടത്തിയത്

ട്രെയില്‍ യാത്രക്ക്‌ വ്യാജ ടോക്കണ്‍ വിറ്റതിന് ഭോപ്പാലില്‍ ഒരാള്‍ അറസ്റ്റില്‍  ട്രെയില്‍ യാത്ര  വ്യാജ ടോക്കണ്‍  Man arrested for selling fake tokens for railway journey  fake tokens for railway journey  selling fake tokens  fake tokens
ട്രെയില്‍ യാത്രക്ക്‌ വ്യാജ ടോക്കണ്‍ വിറ്റതിന് ഭോപ്പാലില്‍ ഒരാള്‍ അറസ്റ്റില്‍

ഭോപ്പാല്‍: ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളുടെ വ്യാജ ടോക്കണുകളുടെ വില്‍പന നടത്തിയ യുവാവ്‌ പിടിയില്‍. 32 വസയുകാരനായ രാകേഷ്‌ റായാണ് അറസ്റ്റിലായത്. ഹബീബ്‌ഗഞ്ച് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബിഹാറിലേക്ക്‌ പുറപ്പെടുന്ന ട്രെയിനുകളുടെ വ്യാജ ടോക്കണുകളാണ് ഇയാള്‍ 1000 രൂപ നിരക്കില്‍ വില്‍പന നടത്തിയത്. റെയിവെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടോക്കണുകള്‍ വിറ്റത്.

ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഭോപ്പാലില്‍ കുടുങ്ങിയ വിദ്യാര്‍ഥിയും സുഹൃത്തും പ്രക്യേത ട്രെയിനില്‍ പോകേണ്ടതിന് 1000 രൂപ നല്‍കി ടോക്കണ്‍ വാങ്ങി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയില്‍ പുറപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് വിദ്യാര്‍ഥി പറഞ്ഞു. ഇയാള്‍ പിപിഇ കിറ്റ് ധരിച്ചാണ് ടോക്കണ്‍ വില്‍പന നടത്തുന്നത്. അതിനാല്‍ ആളുകള്‍ പെട്ടന്ന് തെറ്റിദ്ധരിക്കും. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 170, 420, 167, 468 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.