ഭോപ്പാല്‍: വീടിന് മുകളില്‍ പാകിസ്ഥാന്‍റെ പതാക ഉയര്‍ത്തിയ സംഭവത്തില്‍ വീട്ടുടമയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ദേവസ് ജില്ലയിലാണ് സംഭവം നടന്നത്. ശിപ്ര ഗ്രാമത്തില്‍ താമസിക്കുന്ന ഫാറൂഖ് ഖാനെന്ന ആളിന്‍റെ വീടിന് മുകളിലാണ് പാകിസ്ഥാന്‍റെ പതാക കാണപ്പെട്ടത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പൊലീസ് അറിയുന്നതും നടപടിയെടുക്കുന്നതും. തന്‍റെ 12 വയസുകാരനായ മകനാണ് ഇത് ചെയ്‌തതെന്നാണ് അറസ്‌റ്റിലായ ഫാറൂഖ് ഖാൻ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ താന്‍ പതാക അഴിച്ചുമാറ്റിയെന്നും ഫാറൂഖ് ഖാൻ പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ത്ത് സമൂഹത്തില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ഫാറൂഖിന് മേല്‍ ചുമത്തിയിരിക്കുന്നത്.
വീടിന് മുകളില്‍ പാക് പതാക; വീട്ടുടമ അറസ്‌റ്റില്‍ - പാകിസ്ഥാൻ വാര്‍ത്തകള്‍
തന്‍റെ 12 വയസുകാരനായ മകനാണ് ഇത് ചെയ്‌തതെന്നാണ് അറസ്‌റ്റിലായ ഫാറൂഖ് ഖാൻ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.