കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 20 കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതി ഇസ്മായിൽ എട്ട് വയസുകാരിയെ ശനിയാഴ്ച വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഒച്ച വച്ചതോടെ പ്രദേശത്തെവാസികള്‍ വീട്ടിലെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് സബ് ഇൻസ്പെക്ടര്‍ ബജ്രംഗ് ലാൽ പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണെന്നും ദിവസേന അവര്‍ ജോലിക്ക് പോയതായും ഉദ്യോഗസ്ഥർ പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഇസ്മായിലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാജസ്ഥാനില്‍ എട്ട് വയസുകാരിക്കെതിരെ പീഡനശ്രമം; പ്രതി അറസ്റ്റില്‍ - എട്ട് വയസ്സുകാരിക്കെതിരെ പീഡനശ്രമം
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പ്രതിക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഇസ്മായിലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.