കൊല്‍ക്കത്ത: ജനാധിപത്യപരമായ തിരിച്ചടിയാണ് താൻ നരേന്ദ്ര മോദിക്ക് നൽകാനാഗ്രഹിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഴിമതി നടത്തിയ പണം കൊണ്ടാണ് തന്‍റെ പാർട്ടി പ്രവർത്തിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു മമത.
മോദിയെ പുരാണത്തിലെ രാവണനോടും ദുര്യോധനനോടും ദുശാസനനോടുമൊക്കെ താരതമ്യപ്പെടുത്തിയായിരുന്നു മമതയുടെ മറുപടി. മമതയും പാർട്ടിയും ബംഗാളിൽ അഴിമതി നടത്തി കിട്ടിയ പണം കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും ആരോപണത്തിന് ജനാധിപത്യപരമായ മറുപടിയാണ് അഭികാമ്യം എന്ന് അവർ പറഞ്ഞു.