ETV Bharat / bharat

റോബർട്ട് വാദ്രക്ക് പിന്തുണയുമായി മമതാ ബാനർജി

വാദ്രക്ക് എതിരെയുളള ഗുരുതരമായ കേസല്ല. ഇഡിയുടെ പരിശോധനയും ചോദ്യം ചെയ്യലും സാധാരണ നടപടിയാണെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒറ്റക്കെട്ടായി വാദ്രക്ക് പിന്തുണ നൽകുമെന്നും മമത പറഞ്ഞു.

ഫയൽചിത്രം
author img

By

Published : Feb 7, 2019, 11:06 AM IST

കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ നടത്തുന്ന ഗൂഢാലോചനയാണിതെന്നും മമത.

വാദ്രക്ക് എതിരെയുളളത് ഗുരുതരമായ കേസല്ല. ഇ ഡിയുടെ പരിശോധനയും ചോദ്യം ചെയ്യലും സാധാരണ നടപടിയാണെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒറ്റക്കെട്ടായി നിന്ന് വാദ്രക്ക് പിന്തുണ നൽകുമെന്നും മമത പറഞ്ഞു. ബുധനാഴ്ച്ചയാണ് കളളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വാദ്ര എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായത്. ലണ്ടനിൽ ബ്രയൺസ്റ്റൻ സക്വയറിൽ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് വാദ്ര അന്വേഷണം നേരിടുന്നത്.

Intro:Body:

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. 

ഗൗരവമുള്ള കേസല്ല. സാധാരണപോലെ നോട്ടീസ് എല്ലാവര്‍ക്കും അയക്കുന്നുവെന്നേയുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ (കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും)ഒരുമിച്ചാണ് നില്‍ക്കുന്നത്. ഞങ്ങള്‍ ഒറ്റക്കെട്ടാണ്- വദ്രയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് മമത പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കേന്ദ്രം മനഃപൂര്‍വം ചെയ്യുന്നതാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാനായി ബുധനാഴ്ചയാണ് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായത്. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്‌ക്വയറില്‍ വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചോദ്യം ചെയ്യല്‍. സി ബി ഐ കേസില്‍ കേന്ദ്രവുമായി കൊമ്പുകോര്‍ത്ത മമതയെ രാഹുല്‍ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.