കൊല്‍ക്കത്ത: 2019ല്‍ ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാവരും പ്രധാനമന്ത്രിമാരാണെന്ന് മറുപടി നല്‍കി മമതാ ബാനര്‍ജി. എന്നാൽ 2019ല്‍ മോദി അധികാരത്തില്‍ എത്തില്ല. രാജ്യത്തെ എല്ലാ മേഖലയേയും മോദി സര്‍ക്കാര്‍ കഷ്ടപ്പെടുത്തുകയാണ്. കോടതിയലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെതിരെ ചുമത്താന്‍ അവര്‍ ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല മമത പറഞ്ഞു.
കേന്ദ്രത്തിനെതിരെ സംസാരിക്കുന്ന ഉദ്യോഗസ്ഥരെ സിബിഐയെ ഉപയോഗിച്ച് നേരിടുന്നത് ശരിയായ രീതിയല്ല. അറസ്റ്റ് ചെയ്യുന്നവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോവേണ്ടതിന്‍റെ ആവശ്യമെന്താണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അവരവരുടേതായ അധികാരപരിധി ഉണ്ട്. ഇത് തൃണമൂലിന്റെ മാത്രം സമരമല്ല, എല്ലാവരുടേതുമാണ് ധർണ്ണ നിർത്തുന്ന കാര്യം എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മമത വ്യക്തമാക്കി.