ETV Bharat / bharat

മമത ബാനർജി ഭരണഘടന അനുസരിക്കുന്നില്ല; വിജയ് വര്‍ഗിയ - വിജയ്‌വർഗിയ വാര്‍ത്ത

സംസ്ഥാനത്ത് ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ജനറൽ സെക്രട്ടറിയുടെ പരാമര്‍ശം. അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കണമെന്ന് കേന്ദ്രം തീരുമാനിച്ചാല്‍ അതിനെ മറികടക്കാന്‍ മമതക്ക് കഴിയില്ലെന്നും വിജയ്‌ വർഗിയ പറഞ്ഞു.

മമത ബാനർജി ഭരണഘടന അനുസരിക്കുന്നില്ല; വിജയ്‌വർഗിയ
author img

By

Published : Oct 22, 2019, 4:29 PM IST

ന്യൂഡൽഹി: പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാർ ഭരണഘടന അനുസരിക്കുന്നില്ലെന്ന ആരോപണവുമായി ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌ വർഗിയ. ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടികാഴ്‌ച നടത്താനുള്ള അനുമതിക്കായി ഗവര്‍ണര്‍ ജഗദീപ് ധൻഖര്‍ സര്‍ക്കാരിനോട് അനുവാദം ചോദിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കൈലാഷിന്‍റെ ആരോപണം. ഒരു മീറ്റിങ് നടത്തണമെങ്കില്‍ ഗവര്‍ണര്‍ പോലും സര്‍ക്കാരിനോട് അനുമതി വാങ്ങേണ്ട സാഹചര്യമാണുള്ളത്. ബംഗാളില്‍ ഭരണഘടനയല്ല മമതയുടെ നിയമമാണ് നടപ്പിലാകുന്നതെന്ന് കൈലാഷ് ആരോപിച്ചു.

ദേശീയ പൗരത്വ ബില്ലിനെതിരെയുള്ള മമതയുടെ നിലപാടിനെയും കൈലാഷ് വിമര്‍ശിച്ചു. ഇത്തരം നിയമങ്ങള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്രസര്‍ക്കാരിനുണ്ട്, മമത മുഖ്യമന്ത്രിയാണ് അല്ലാതെ പ്രധാനമന്ത്രിയല്ലെന്നും കൊലാഷ് പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കണമെന്ന് കേന്ദ്രം തീരുമാനിച്ചാല്‍ അതിനെ മറികടക്കാന്‍ മമതക്ക് കഴിയില്ലെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.