ബംഗലൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ രണ്ടിന്‍റെ ചാന്ദ്രഭ്രമണപഥ പ്രവേശനം സുപ്രധാന നാഴികക്കല്ല് പിന്നിട്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ ദിവസം രാജ്യത്തിനും ഐഎസ്ആര്‍ഒക്കും ഏറെ നിര്‍ണായകം ആയിരുന്നു. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് ആദ്യമായാണ് ഒരു പേടകം പര്യവേക്ഷണത്തിനായി അയക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനകരവും ഒപ്പം ഏറെ പ്രതീക്ഷയും നിറഞ്ഞ ദൗത്യമാണിത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്നും വേർപ്പെടും. സെപ്‌തംബര്‍ ഏഴ് ആകാംക്ഷാഭരിതമായ ദിവസമാണ്. സെപ്‌തംബര്‍ ഏഴിന് പേടകം മുഴുവനായും ചന്ദ്രനില്‍ ഇറങ്ങും.