ലഖ്‌നൗ: ആഗ്രയിലെ പടക്ക നിർമാണ ശാലയിലെ ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം. ന്യൂ അസം പാഡാ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഷാ ഗജ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തില്‍ വരെ സ്ഫോടന ശബ്ദം കേട്ടതായും അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോഡൗണില്‍ പരിധിയില്‍ അധികം പടക്കം അനധികൃതമായി സൂക്ഷിച്ചിരുന്നതായി പ്രദേശവാസികൾ അറിയിച്ചു. ദീപാവലി ആഘോഷത്തിന് മുന്നോടിയായാണ് നഗരത്തിലെ ഗോഡൗണുകളില്‍ അനധികൃതമായി പടക്കങ്ങൾ സൂക്ഷിക്കുന്നത്. വ്യാപാരിയായ ചാമാൻ മൻസൂരിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ ആണ് ഇതെന്നും പ്രദേശവാസികൾ പൊലീസിന് വിവരം നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ആഗ്രയില്‍ പടക്ക നിർമാണശാലയിലെ ഗോഡൗണില്‍ സ്ഫോടനം; മൂന്ന് മരണം - agra blast news
ന്യൂ അസം പാഡാ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഷാ ഗജ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു