ചണ്ഡിഗഡ്: ഹന്ദ്വാര ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ അനുജ് സൂദിന്‍റെ ഭൗതിക ശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു. തിങ്കളാഴ്ച ഉച്ചക്കാണ് മേജർ അനുജ് സൂദിന്‍റെ മൃതദേഹം ശ്രീനഗറിൽ നിന്നും ചണ്ഡിഗഡിൽ എത്തിച്ചത്. നിരവധി സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. മേജർ സൂദിന്‍റെ ഭാര്യയും പിതാവും സഹോദരിയും മറ്റ് കരസേനാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അർപ്പിച്ചു. പിതാവ് ബ്രിഗേഡിയർ ചന്ദ്രകാന്ത് സൂദാണ് ചിത കൊളുത്തിയത്. മകന്‍റെ മരണം തന്നെ ഞെട്ടിച്ചുവെന്നും മാതൃരാജ്യത്തിനായി അദ്ദേഹം ചെയ്ത ത്യാഗത്തിൽ അഭിമാനിക്കുന്നതായും പിതാവ് പറഞ്ഞു.
മേജർ അനുജ് സൂദിന്‍റെ ഭൗതിക ശരീരം സൈനിക ബഹുമതികളോടെ സംസ്കരിച്ചു - ഹന്ദ്വാര ഏറ്റുമുട്ടലിൽ
ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് നാല് കരസേന ഉദ്യോഗസ്ഥരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്.