ETV Bharat / bharat

റെക്കോര്‍ഡ് സൃഷ്ടിച്ച് 'എന്‍റെ സത്യാന്വേഷണ പരീക്ഷണകഥ'യുടെ മലയാളം പതിപ്പ് - മഹാത്മഗാന്ധി

എന്‍റെ സത്യാന്വേഷണ പരീക്ഷണകഥയുടെ മ​ല​യാ​ളം പ​തി​പ്പിന്‍റെ 8.24 ല​ക്ഷം കോ​പ്പി​ക​ളാ​ണ് ഇതുവരെ വിറ്റഴിഞ്ഞത്

റെക്കോര്‍ഡ് സൃഷ്ടിച്ച് 'എന്‍റെ സത്യാന്വേഷണ പരീക്ഷണകഥ'യുടെ മലയാളം പതിപ്പ്
author img

By

Published : Oct 1, 2019, 4:48 AM IST

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ 'എന്‍റെ സത്യാന്വേഷണ പരീക്ഷണകഥ' ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ ഭാഷ മലയാളമാണെന്ന് പ്രസാധകരായ നവജീവന്‍ ട്രസ്റ്റ്. ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയുടെ 20.98 ല​ക്ഷം കോ​പ്പി​ക​ളാണ് ഇതുവരെ വി​റ്റ​ഴി​ഞ്ഞത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മലയാളത്തില്‍ 8.24 ലക്ഷം കോപ്പികളും വിറ്റഴിഞ്ഞു. കേ​ര​ള​ത്തി​ലെ ഉ​യ​ർ​ന്ന സാ​ക്ഷ​രതാ നി​ര​ക്കാ​ണ് മ​ല​യാ​ളം പ​തി​പ്പ് ഇ​ത്ര​യ​ധി​കം ആവശ്യക്കാരുണ്ടാകാന്‍ കാ​ര​ണമെന്ന് ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ മാ​നേ​ജിങ് ട്ര​സ്റ്റി വി​വേ​ക് ദേ​ശാ​യി പ​റ​യു​ന്നു. മലയാളികളുടെ വാ​യ​നാശീ​ല​വും സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ആ​ത്മ​ക​ഥ​യു​ടെ നി​ര​വ​ധി പ​തി​പ്പു​ക​ൾ വാ​ങ്ങി​യതും വില്‍പ്പന കൂടാന്‍ കാരണമായിയെന്നും വിവേക് ദേശായി കൂട്ടിച്ചേര്‍ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഗാ​ന്ധി​ജി ത​ന്നെ സ്ഥാ​പി​ച്ച​താ​ണ്.

ത​മി​ഴില്‍ 7.35 ല​ക്ഷ​വും ഗു​ജ​റാ​ത്തി​യി​ൽ 6.71 ല​ക്ഷവും ഹി​ന്ദിയില്‍ 6.63 ല​ക്ഷം കോ​പ്പി​ക​ളും വി​റ്റ​ഴി​ഞ്ഞി​ട്ടു​ണ്ട്. മഹാത്മജിയുടെ ആത്മകഥ ഗു​ജ​റാ​ത്തി ഭാ​ഷ​യി​ലാ​ണ് എ​ഴു​ത​പ്പെ​ട്ട​ത്. ഗുജറാത്തിയില്‍ 1927ലാ​ണ് പുസ്തകം പ്ര​സി​ദ്ധീ​ക​രി​ച്ചത്. കു​ട്ടി​ക്കാ​ലം മു​ത​ൽ 1921 വ​രെ​യു​ള്ള ഗാ​ന്ധി​ജിയു​ടെ അ​നു​ഭ​വ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ലു​ള്ള​ത്. 1927ൽ ​പു​റ​ത്തി​റ​ങ്ങി​യ പു​സ്ത​കം മ​ല​യാ​ള​ത്തി​ൽ ഇറങ്ങിയത് എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 1997ലാ​ണ് ആ​ദ്യ​മാ​യി എന്‍റെ സത്യാന്വേഷണ പരീക്ഷണകഥ മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. അസമീ​സ്, ഒ​ഡി​യ, മ​ണി​പ്പൂ​രി, പ​ഞ്ചാ​ബി, ക​ന്ന​ഡ, സം​സ്കൃ​തം ഭാ​ഷ​ക​ളി​ലും ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​മ്മു കശ്മീരിലെ ഡോ​ഗ്രി, അ​സ​മി​ലെ ബോ​ഡോ എ​ന്നീ ഭാഷകളിലും പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള തയ്യാറെടുപ്പിലാണ് നവജീവന്‍ ട്രസ്റ്റ്. 1968ൽ ​ഡോ​ഗ്രി ഭാ​ഷ​യി​ൽ പു​സ്ത​ക​ത്തി​ന്‍റെ 1000 കോ​പ്പി അ​ച്ച​ടി​ച്ചി​രു​ന്നു. പ​ക്ഷേ പി​ന്നീ​ട് ഡോ​ഗ്രി​യി​ൽ പു​റ​ത്തി​റ​ക്കി​യി​ല്ല.

Intro:Body:

Gandhi 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.