മുംബൈ: മഹാരാഷ്‌ട്രയില്‍ ഇന്ന് സ്ഥിരീകരിച്ചത് 1230 കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,041 ആയതായി ആരോഗ്യമന്ത്രാലയം. ഇന്ന് 36 പേരാണ് കൊവിഡ് മൂലം മരിച്ചത്. 868 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്‌ടപ്പെട്ടത്.
ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ കണക്ക് പ്രകാരം ധാരാവിയില്‍ ഇന്ന് 57 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 916 ആയി. 29 പേരാണ് ധാരാവിയില്‍ മരിച്ചത്. ഗ്രേറ്റര്‍ മുംബൈ മേഖലയില്‍ ഇന്ന് 791 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 14,355 പേര്‍ക്ക് ഇവിടെ കൊവിഡ് ബാധിച്ചിട്ടുണ്ട്. 20 പേരാണ് ഇന്ന് മരിച്ചത്. 3110 പേരാണ് ഗ്രേറ്റര്‍ മുംബൈ മേഖലയില്‍ ഇതുവരെ രോഗവിമുക്തി നേടിയത്.