മുംബൈ: മഹാരാഷ്‌ട്രയില്‍ ചൊവ്വാഴ്ച 1026 കൊവിഡ് കേസുകളും 53 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 24427 ഉം മരണ സംഖ്യ 921 ആയി.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 426 പേർ മുംബൈ സ്വദേശികളാണ്. ഇതോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 14781 ആയി. 28 രോഗികൾ കൂടി മരിച്ചതോടെ മരണ സംഖ്യ 556 ആയി ഉയർന്നു. മുംബൈയിലെ ആശുപത്രിയിൽ നിന്നും 203 പേരാണ് ചൊവ്വാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 3313 പേർ രോഗ മുക്തരായതായി മുനിസിപ്പൽ കോർപ്പറേഷൻ ഗ്രേറ്റർ മുംബൈ അറിയിച്ചു.