മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ച് 116 പേർ മരിച്ചു. മഹാരാഷ്‌ട്രയില്‍ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 2,682 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62,228 ആയി. 8,381 പേർക്ക് രോഗം ഭേദമായി. ഇതുവരെ രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 26,997 ആയി. മുംബൈയിലെ ധാരാവിയിൽ വെള്ളിയാഴ്ച കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് ബാധിച്ച് പ്രദേശത്ത് 70 പേർ ഇതുവരെ മരിച്ചു. ധാരാവിയിൽ 41 പേർക്ക് വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 1,715 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,65,799 ആയി. 4,706 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ച് 116 പേർ മരിച്ചു - COVID-19
മഹാരാഷ്‌ട്രയില്‍ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 2,682 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62,228 ആയി