മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 106 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ കാലയളവിൽ രണ്ട് പൊലീസുകാർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ആകെ 14,295 പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 11,545 പേർ രോഗമുക്തി നേടി. 2,604 സജീവ പോസിറ്റീവ് കേസുകളാണുള്ളത്. മഹാരാഷ്‌ട്രയിൽ ഇതുവരെ വൈറസ് ബാധയിൽ ജീവൻ നഷ്‌ടമായത് 146 പൊലീസുകാർക്കാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ 14,888 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്‌ച 295 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,18,711 ആണ്. ഇതിൽ 5,22,427 ആളുകൾക്ക് കൊവിഡ് ഭേദമായി. സംസ്ഥാനത്ത് 1,72,873 സജീവ കേസുകളാണുള്ളത്.