മുബൈ : മഹാരാഷ്ട്രയിൽ പരോളിൽ പുറത്തിറങ്ങിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനെ സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ പുറത്തിറങ്ങിയ 30 കാരനായ തടവുകാരനാണ് പൽഘർ ജില്ലയിൽ വെച്ച് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച ജയിലിൽ നിന്നും പോയ രോഗി വാഡയിലെ സഹോദരിയുടെ സ്ഥലത്തേക്ക് പോവുകയും പിന്നീട് ജവാറിലേക്ക് എത്തുകയുമായിരുന്നു. എന്നാൽ അവിടെ കൊവിഡ് 19 പരിശോധന കൂടാതെ ഗ്രാമത്തിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. അതിനാൽ അവിടെ നിന്ന് ഒരു മെഡിക്കൽ സെന്‍ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളൊടൊപ്പം ബസ്സിൽ വാഡയിലേക്ക് പോയ പൊലീസ് കോൺസ്റ്റബിളും സഹോദരിയുടെ കുടുംബവും ഉൾപ്പെടെ എട്ട് പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പൽഘർ ജില്ലയിൽ ഇതുവരെ 888 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.