മുംബൈ: മഹാരാഷ്ട്ര ഊർജ്ജ മന്ത്രി നിതിൻ റൗട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയിൽ കൊവിഡ് ബാധിക്കുന്ന ഒമ്പതാമത്തെ അംഗമാണ് റൗട്ട്. 63 കാരനായ നിതിൻ റൗട്ട് ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച് വിവരം അറിയിച്ചത്.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നിതിൻ റൗട്ടിനെ കൂടാതെ മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിമാരായ ജിതേന്ദ്ര അവാദ്, അശോക് ചവാൻ, ധനഞ്ജയ് മുണ്ടെ, സുനിൽ കേദാർ, ബാലസഹേബ് പാട്ടീൽ, അസ്ലം ശൈഖ്, അബ്ദുൽ സത്താർ, വിശ്വജിത് കടം എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.