മുംബൈ: മഹാരാഷ്‌ട്രയില്‍ ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് പഴയകാല തോക്ക് മോഷ്‌ടിച്ചയാള്‍ അറസ്റ്റില്‍. ഇരുപത്താറുകാരനായ ദീപക് സുതാറാണ് ബിജെപി രാജ്യസഭ എംപി ഉദയന്‍ രാജെ ബോസ്‌ലെയുടെ വീട്ടില്‍ നിന്ന് പുരാതന സില്‍വര്‍ പിസ്റ്റള്‍ മോഷ്‌ടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്. 1.4 ലക്ഷം രൂപ വിലമതിക്കുന്ന തോക്ക് വില്‍ക്കാന്‍ സതാരയിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്ന് എഎസ്ഐ വിശാല്‍ വെയ്‌ക്കര്‍ പറഞ്ഞു. എംപിയുടെ വസതിയായ ജല്‍മന്ദിര്‍ പാലസില്‍ അടുത്തിടെ ജോലി ചെയ്‌തിരുന്നു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് തോക്ക് മോഷ്‌ടിച്ചയാള്‍ അറസ്റ്റില്‍ - മഹാരാഷ്‌ട്ര
ബിജെപി രാജ്യസഭ എംപി ഉദയന്‍ രാജെ ബോസ്‌ലെയുടെ വീട്ടില്‍ നിന്നാണ് പുരാതന സില്‍വര്‍ പിസ്റ്റള്‍ മോഷണം പോയത്.
![ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് തോക്ക് മോഷ്‌ടിച്ചയാള്‍ അറസ്റ്റില്‍ Man held for stealing antique gun Maharashtra's Satara city Maharashtra's Pune Deepak Sutar antique gun stealing gun ബിജെപി എംപിയുടെ വീട്ടില്‍ നിന്ന് പഴയകാല തോക്ക് മോഷ്‌ടിച്ചു മഹാരാഷ്‌ട്ര ക്രൈം ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9476213-184-9476213-1604829329477.jpg?imwidth=3840)