മുംബൈ: നാഗ്‌പൂരില്‍ ബലാത്സംഗ ശ്രമത്തിനിടെ അഞ്ച് വയസുകാരിയെ കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്‌തമാകുന്നു. അറസ്‌റ്റിലായ പ്രതിക്കെതിരെ ശക്‌തമായി ശിക്ഷാ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കമലേശ്വര്‍ പൊലീസ് സ്‌റ്റേഷന് സമീപം ഒരു കൂട്ടം ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മഹാരാഷ്ട്രയിലെ നാഗ്‌പൂരിനടുത്ത് കല്‍മേശ്വറിലാണ് കുട്ടി കൊല്ലപ്പെട്ടത് . സംഭവത്തില്‍ 32 വയസുകാരനായ സഞ്ജയ് ദേവ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്‌ച കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നലെ വൈകിട്ടോടെ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന് അൽപം അകലെയുള്ള പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.