ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ രോഗികൾ 80000 കടന്നു; ഇന്നലെ 139 മരണം - maharashtra covid death

139 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 2849 ആയി.

maharashtra covid updates  maharashtra covid death  മഹാരാഷ്‌ട്ര കൊവിഡ്
മഹാരാഷ്‌ട്രയില്‍ രോഗികൾ 80000 കടന്നു; ഇന്നലെ 139 മരണം
author img

By

Published : Jun 6, 2020, 5:22 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്‌ത ദിനമായിരുന്നു ഇന്നലെ. 139 പേരാണ് മഹാരാഷ്‌ട്രയില്‍ വെള്ളിയാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 2849 ആയി. ഇതില്‍ 1518 എണ്ണവും മുംബൈയിലാണ്.

2436 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്‌ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 80,229 ആയി. 35,159 പേരുടെ രോഗം ഭേദമായി. മുംബൈയില്‍ മാത്രം 45,854 പേർക്കാണ് രോഗം ബാധിച്ചത്. മുംബൈയിലെ ധാരാവിയില്‍ 20 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതായി മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ അറിയിച്ചു. ധാരാവിയില്‍ ഇതുവരെ 1889 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 71 പേരാണ് ധാരാവിയില്‍ ആകെ മരിച്ചത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.