മുംബൈ: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 30ന് ശേഷവും തുടരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കില്ലെന്നും സംസ്ഥാനം ഇപ്പോഴും കൊവിഡ് ഭീഷണി നേരിടുന്നുണ്ടെന്നും ടെലിവിഷൻ പ്രസംഗത്തിൽ താക്കറെ പറഞ്ഞു.
എന്നാൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി തിരികെ കൊണ്ടുവരുന്നതിനായി അൺലോക്ക് നടപടി ക്രമേണ നടപ്പാക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ നേരിടാൻ മുംബൈയിൽ ആരംഭിച്ച 'ചേസ് ദി വൈറസ്' എന്ന ക്യാമ്പയിൽ സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പയിനിന്‍റെ ഭാഗമായി ഓരോ കൊവിഡ് 19 രോഗിയുമായും അടുത്ത് സമ്പർക്കം പുലർത്തിയ 15 പേരെ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ ചെയ്യുമെന്നും താക്കറെ പറഞ്ഞു.