മുംബൈ: ഉപഭോക്താക്കളില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ഗുഡ്‌വിൻ ജ്വല്ലറി ഉടമകള്‍ക്കെതിരെ കേസെടുത്തു. ഗുഡ്‌വിൻ ജ്വല്ലറിയുടെ മഹാരാഷ്ട്രയിലെ ഡോമ്പിവാല ശാഖയിലാണ് 10 കോടിയുടെ തട്ടിപ്പ് നടന്നത്. സുനില്‍ നായര്‍, സുദിര്‍ നായര്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ജ്വല്ലറി. 300 ഓളം പേരാണ് ജ്വല്ലറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. രണ്ട് ദിവസത്തേക്ക് ജ്വല്ലറി അവധിയായിരിക്കുമെന്ന് നോട്ടീസ് പതിച്ചിരുന്നുവെന്നും എന്നാല്‍ നാലു ദിവസമായി ജ്വല്ലറി അടഞ്ഞു കിടക്കുകയായിരുന്നുവെന്നും പണം തിരിച്ചുചോദിച്ചപ്പോള്‍ ഉടമകള്‍ തരാന്‍ തയ്യാറായില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.
അതെ സമയം, ഇത്തരത്തിൽ തങ്ങളെ അപകീത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ച് സുനില്‍ നായറും സുദിര്‍ നായരും രംഗത്തെത്തി. ചില ശക്തികൾ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തുന്നതായും ഇവർ ആരോപിക്കുന്നു. തങ്ങൾക്കെതിരായി കേസുകൾ നിലനിൽക്കുന്ന സാഹര്യത്തിലാണ് മാറി നിൽക്കുന്നതെന്നും ജ്വല്ലറി ഉടമകൾ പറയുന്നു.