മുംബൈ: പൗരത്വ നിയമത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമുയരുമ്പോള്‍ നിയമത്തിന് ജനസമ്മിതി നേടിയെടുക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത്. നിയമത്തിന്‍റെ പേരില്‍ സമൂഹത്തില്‍ പടരുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് തടയിടുകയാണ് ലക്ഷ്യം. ബി.ജെ.പി പ്രവര്‍ത്തകര്‍ ആയിട്ടല്ല മറിച്ച് തെരുവില്‍ കലാപത്തിന് ശ്രമിക്കുന്നവരെ എതിര്‍ക്കുകയാണ് ലക്ഷ്യമെന്നും മുംബൈ ബിജെപി സെക്രട്ടറി രാജേശ്രി പാലൻ പറഞ്ഞു. മുസ്ലീങ്ങള്‍ക്കെതിരല്ല നിയമമെന്നും പൗരാവകാശങ്ങള്‍ നഷ്ടപ്പെടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്യത്ത കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം.
ഞങ്ങൾ സിഎഎയെ പിന്തുണയ്ക്കുന്നുതായി പാർട്ടി പ്രവർത്തകൻ പ്രമോദ് കുമാർ പാണ്ഡെ പറഞ്ഞു. കുടിയേറ്റക്കാർക്ക് നമ്മുടെ രാജ്യത്ത് പൗരത്വത്തിനുള്ള അവകാശം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കൾ, സിഖുകാർ, ജൈനന്മാർ, പാർസികൾ, ബുദ്ധമതക്കാർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.