മുംബൈ: തബ്‌ലീഗ് ഇസ്‌തീമ പരിപാടി റദ്ദാക്കിയതിലൂടെ കൊവിഡ് വ്യാപനമെന്ന വൻ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. മാർച്ച് 15, 16 ദിവസങ്ങളിലായി തബ്‌ലീഗ് ഇസ്‌തീമക്കുള്ള അനുമതിക്കായി ഷമിം എഡ്യൂക്കേഷൻ ആന്‍റ് വെൽഫെയർ സൊസൈറ്റി സർക്കാരിനെ സമീപിച്ചെന്നും ഫെബ്രുവരി അഞ്ചിന് തന്നെ അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊവിഡ് സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ഇടപെട്ട് പരിപാടി റദ്ദാക്കിയെന്നും ഇല്ലായിരുന്നുവെങ്കിൽ ഡൽഹിയിലെ നിസാമുദ്ദീൻ മുംബൈയിലും ആവർത്തിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50000ത്തോളം പേരാണ് തബ്‌ലീഗ് ഇസ്‌തീമയിൽ പങ്കെടുക്കേണ്ടിയിരുന്നത്. മഹാരാഷ്‌ട്രയിൽ ഇതുവരെ 335 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 13 പേരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത്.
തബ്‌ലീഗ് ഇസ്‌തീമ റദ്ദാക്കിയതിലൂടെ വൻ ദുരന്തം ഒഴിവായെന്ന് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി
50000 പേർ പങ്കെടുക്കേണ്ടിയിരുന്ന തബ്‌ലീഗ് ഇസ്‌തീമ സമ്മേളനമാണ് കൃതസമയത്ത് ഇടപെട്ട് സർക്കാർ റദ്ദാക്കിയത്.