ETV Bharat / bharat

കാണ്‍പൂര്‍ വെടിവെപ്പ്; ഒരാള്‍ക്കൂടി അറസ്‌റ്റില്‍ - വികാസ് ദുബൈ

സംഭവത്തില്‍ പ്രതിയായ അരവിന്ദ് എന്നയാളെയാണ് താനയില്‍ നിന്നും ജുഹു തീവ്രവാദ വിരുദ്ധ സേന അറസ്‌റ്റ് ചെയ്തത്

കാണ്‍പൂര്‍ വെടിവെപ്പ്  Kanpur ambush  Maharashtra ATS  ജുഹു തീവ്രവാദ വിരുദ്ധ സേന  വികാസ് ദുബൈ  vikas dubai
കാണ്‍പൂര്‍ വെടിവെപ്പ് ; ഒരാള്‍ക്കൂടി അറസ്‌റ്റില്‍
author img

By

Published : Jul 11, 2020, 3:46 PM IST

മുംബൈ: എട്ട് പൊലീസുകാരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ക്കൂടി പിടിയിലായി. സംഭവത്തില്‍ പ്രതിയായ അരവിന്ദ് എന്നയാളെയാണ് താനയില്‍ നിന്നും ജുഹു തീവ്രവാദ വിരുദ്ധ സേന അറസ്‌റ്റ് ചെയ്തത്. ഇയാളുടെ ഡ്രൈവറെയും എടിഎസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രധാന പ്രതിയായ കൊടും കുറ്റവാളി വികാസ് ദുബെ ഇന്നലെ പൊലീസുമായിട്ടുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കാണ്‍പൂര്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയ ദുബൈയെ ഉജ്ജയിനിലെ മഹാകാളീശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്. പിന്നീട് യുപി പൊലീസിന് കൈമാറുകയായിരുന്നു. ഉജ്ജെയ്‌നില്‍ നിന്നും കാണ്‍പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുബെയുമായി സഞ്ചരിച്ചിരുന്ന എസ്‌ടിഎഫ് വാഹനം അപകടത്തില്‍ മറിഞ്ഞപ്പോള്‍ ദുബെ രക്ഷപെടാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പൊലീസ് ദുബെയെ വെടിവെക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.