മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് വനിതാ നക്സലുകൾ ഉൾപ്പെടെ ഏഴ് പേര്‍ ഗഡ്‌ചിരോലി പൊലീസിന് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയതിന് പാരിതോഷികമായി 33.5 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കി. മേഖലയിൽ പൊലീസ് പ്രവർത്തനം കാര്യക്ഷമമായതിന് പിന്നാലെയാണ് ഇവർ കീഴടങ്ങിയതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശൈലേഷ് ബാൽക്കവ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് പൊലീസിന്‍റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദലം കമാൻഡർ രാകേഷ്, ദേവിദാസ്, രാഹുൽ, ദാംജി സോംജി പല്ലോ, ശിവ വിജയ എന്നിവരാണ് കീഴടങ്ങിയ നക്സലുകൾ. ഇവരെ കൂടാതെ രേഷ്മ, അഖില, കരുണ എന്നിങ്ങനെ മൂന്ന് വനിത നക്സലുകളുമാണ് കീഴടങ്ങിയത്.