മുംബൈ: മഹാരാഷ്‌ട്രയിലെ നാന്ദേഡ് ജില്ലയില്‍ കൊവിഡ് ബാധിതരായ നാല് പേരെ കാണാതായി. നന്ദേഡിലെ തീര്‍ഥാടന കേന്ദ്രമായ ലാന്തര്‍ സാഹിബ് ഗുരുദ്വാരയില്‍ സന്ദര്‍ശനത്തിനെത്തിയ ഇരുപതംഗ സംഘത്തിലെ അംഗങ്ങളാണിവര്‍. ശനിയാഴ്‌ചയാണ് ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഗുരുദ്വാരയില്‍ കുടുങ്ങിയ 97 തീര്‍ഥാടകരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 20 പേരുടെ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചരുന്നു. തുടര്‍ന്ന് ഇവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് നാല് പേരെ കാണാതായത്. കാണാതായ നാല് പേരും നാന്ദേഡ് നിവാസികളാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നാന്ദേഡിലെ ഗുരുദ്വാരയില്‍ നിന്നും കൊവിഡ് സ്ഥിരീകരിച്ച നാല് പേരെ കാണാതായി - കൊവിഡ് 19
കാണാതായ നാല് പേരും നാന്ദേഡ് നിവാസികളാണ്