ഗാന്ധിനഗർ: പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയായ 21കാരനെ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽനിന്ന് സുരക്ഷാ സേന (ബിഎസ്‌എഫ്) പിടികൂടി. കാൽനടയായി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സീഷാൻ സിദ്ദിഖ് എന്നയാളെ പിടികൂടിയത്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശിയായ യുവതിയെ കാണാനാണ് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിനെ സുരക്ഷാസേന ലോക്കൽ പൊലീസിന് കൈമാറി. റാൻ ഓഫ് കച്ചിലെ ധോളവിര ഗ്രാമത്തിന് സമീപം മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. സിദ്ദിഖ് എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്.