ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ - crime latest news

പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ലുകൊണ്ട് തലക്കടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്

പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി  മഹാരാഷ്‌ട്ര  Man held for raping and killing teenage girl  Raigad district  Maharashtra  Maharashtra rape case  crime news  crime latest news  ക്രൈം ന്യൂസ്
മഹാരാഷ്‌ട്രയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
author img

By

Published : Jul 28, 2020, 6:39 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരനായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. റായ്‌ഗഡ് ജില്ലയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഞായാറാഴ്‌ച തംഹാന്‍ഷേറ്റ് ഗ്രാമത്തിലെ തന്‍റെ കൃഷിയിടത്തിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി ലിഫ്‌റ്റ് ചോദിക്കുകയായിരുന്നു. രാത്രിയായിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിലെ കുന്നിന് സമീപമുള്ള റോഡില്‍ കുട്ടിയുടെ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കല്ലുകൊണ്ട് തലക്കടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പ്രതിക്കെതിരെ കൊലപാതക കുറ്റവും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ജൂലായ് 3 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.