മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 37 ആയി. അവസാനമായി രോഗം സ്ഥിരീകരിച്ച നാല് പേരില്‍ മൂന്ന് പേര്‍ മുംബൈയിലും ഒരെണ്ണം നവി മുംബൈയിലുമാണ്.
മഹാരാഷ്ട്രയില്‍ 12 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് 19 ബാധിതര്‍ മഹാരാഷ്ട്രയിലാണ്. പൂനെയില്‍ മാത്രം 15 രോഗികളാണുള്ളത്. നൂറുകണക്കിന് പേരാണ് രോഗലക്ഷണങ്ങളോടെ സംസ്ഥാനത്തൊട്ടാകെ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, മാളുകള്‍ അടക്കം ആളുകള്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള ഇടങ്ങളെല്ലാം അടച്ചു. പൊലീസിന്‍റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ട്രാവല്‍ ഏജന്‍സികള്‍ വിനോദ യാത്രകള്‍ എല്ലാം നിര്‍ത്തി. വിദേശത്ത് പോയി വന്നവരുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്നലെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.