മുംബൈ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മഹാരാഷ്‌ട്രയില്‍ ആപ്പുകള്‍ പുറത്തിറക്കി സര്‍ക്കാര്‍. മൂന്ന് കോര്‍പ്പറേഷനുകളിലാണ് കൊവിഗാര്‍ഡ്, കൊവികെയര്‍ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ആപ്പുകളുടെ സേവനം ലഭിക്കുക. നവി മുംബൈ,താനെ,പന്‍വേല്‍ കോര്‍പ്പറേഷനുകളില്‍ ഹോം ക്വാറന്‍റയിനിലിരിക്കുന്നവര്‍ക്കാണ് ആപ്പിന്‍റെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക.
ഹോം ക്വാറന്‍റയിനിലിരിക്കുന്നവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇവരുടെ ആരോഗ്യസ്ഥിതി അറിയിക്കുകയും വേണം. ഇതുവഴി അതത് പ്രദേശത്തുള്ളവരുടെ കൃത്യമായ കണക്കെടുക്കാന്‍ കഴിയും. പന്‍വേല്‍ സ്വദേശിയായ വികാസ് ഔട്ടാണ് ആപ്പുകള്‍ വികസിപ്പിച്ചെടുത്തത്. പരീക്ഷണാര്‍ഥത്തില്‍ തുടങ്ങിയ പദ്ധതി വിജയകരമാണെങ്കില്‍ കല്യാണ്‍ ഡോമ്പിവാല,ഉല്ലാസ് നഗര്‍,ബിവാന്ദി എന്നീ കോര്‍പ്പറേഷനുകളിലും ആപ്പ് പുറത്തിറക്കുന്നതാണ്.