മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് കെയർ സെന്‍ററിൽ യുവതിയെ പീഡിപ്പിച്ച കേസിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിലായി. താനെയിലെ മിറ റോഡിലുള്ള കൊവിഡ് കെയർ സെന്‍ററിൽ ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.
കൊവിഡ് സ്ഥിരീകരിച്ച ബന്ധുവായ 11കാരിയെ ശുശ്രൂഷിക്കാൻ കൊവിഡ് കെയർ സെന്‍ററിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ചൂടുവെള്ളം നൽകാനെന്ന വ്യാജേന രാത്രിയിൽ റൂമിൽ വരികയും യുവതിയുടെ പത്ത് മാസം പ്രായ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 376 പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.