മുംബൈ: മഹാരാഷ്‌ട്രയിലെ സംഗ്ലിയില്‍ 25 അംഗ കുടുംബത്തിലെ നാലു പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇസ്ലാമപൂരിലെ ഈ കുടുംബത്തിലെ 25 അംഗങ്ങള്‍ക്കും കഴിഞ്ഞമാസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
സൗദിയില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളുടേയും രണ്ട് പുരുഷന്മാരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. മാര്‍ച്ച് 12 നാണ് ഇവര്‍ സൗദിയില്‍ നിന്നെത്തിയത്. മാര്‍ച്ച് 23ന് രോഗം സ്ഥിരീകരിച്ചു. 14 ദിവസത്തെ ഐസൊലേഷനില്‍ കഴിഞ്ഞ ഇവരുടെ രണ്ടാം ഘട്ട കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവാണെന്ന് കലക്‌ടര്‍ അഭിജിത്ത് ചൗധരി പറഞ്ഞു.